കനത്ത മഴ: ചാത്തമത്ത് റോഡില്‍ വിള്ളല്‍ വീണു

നീലേശ്വരം: കനത്ത മഴയെ തുടര്‍ന്ന് കാര്യക്കോട് നിന്നും ചാത്തമത്തേക്ക് പോകുന്ന പ്രധാന റോഡായ കാര്യങ്കോട് മുക്കട തീരദേശ റോഡില്‍ വിള്ളല്‍ വീണു. ചാത്തമത്ത് കോണോത്ത് ഭഗവതി ക്ഷേത്രത്തിന് മുകളിലായിട്ടാണ് റോഡില്‍ വിള്ളല്‍ വീണത്. ഇതുവഴി വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഏതുസമയത്തും റോഡ് മുപ്പത് അടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞ് വീഴാന്‍ സാധ്യതയുണ്ട്. നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.രവീന്ദ്രന്‍, കൗണ്‍സിലര്‍മാരായ പി.പി.ലത, എ. ബാലകൃഷ്ണന്‍, കെ.നാരായണന്‍, നഗരസഭാ സെക്രട്ടറി മനോജ് കുമാര്‍, വില്ലേജ് ഓഫീസര്‍ മധുകുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് വാഹനങ്ങള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തി.