ചീമേനി: കുണ്ട്യം പെരുമ്പട്ട പാലത്തിന് സമീപം സ്കൂട്ടര്‍ അപകടത്തില്‍ യുവാവ് മരിച്ചു. പെരുമ്പട്ട കല്ലുവളപ്പിലെ രഞ്ജിത്താണ്(30) മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. രാവിലെ റോഡിന് താഴെ കുറ്റിക്കാട്ടില്‍ സ്കൂട്ടര്‍ കണ്ട നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തലക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ചീമേനി പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സ്കൂട്ടര്‍ അപകടം: യുവാവ് മരിച്ചു
